ആന്റിബയോട്ടിക് രോഗനിവാരണം
  
Translated

നാമം: രോഗം അല്ലെങ്കില്‍ അണുബാധയില്‍ നിന്നുള്ള സങ്കീര്‍ണ്ണതകള്‍ തടയാന്‍  ആന്റിബയോട്ടിക്കുകളുടെ ഉപയോഗം.

 

ഒരു വലിയ ശസ്ത്രക്രിയക്കു മുമ്പ്, ശരീരത്തില്‍ തുറന്ന മുറിവുകളിലൂടെ പ്രവേശിക്കുന്ന ബാക്ടീരിയകളുമായി ബന്ധപ്പെട്ടഅപകടസാധ്യതകളുള്ളതിനാല്‍ ആന്റിബയോട്ടിക് രോഗനിവാരണം ഉപയോഗിക്കുന്നു. 

 

സമാനപദങ്ങള്‍:  ആന്റിബയോട്ടിക് പ്രതിരോധം 

 

നാമം: ഒരു രോഗമോ അണുബാധയോ തടയാന്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന രീതി 

Learning point

മനുഷ്യനില്‍ ഒരു ദിവസത്തെ ആന്റിബയോട്ടിക് രോഗനിവാരണം മതി 

 

ആന്റിബയോട്ടിക് പ്രതിരോധം മനുഷ്യരിലും മൃഗങ്ങളിലും വളരെക്കാലമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 1982 ല്‍ പെന്‍സിലിന്‍ അവതരിപ്പിച്ചതിനുശേഷം,  ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് പല ശസ്ത്രക്രിയാ രീതികളിലും മുറിവുകളുടെ അണുബാധ തോത് കുറയ്ക്കുമെന്ന് വ്യക്തമായി. എന്നാല്‍ ആദ്യകാലങ്ങളില്‍, രോഗനിവാരണത്തിനായി നല്‍കിയിരുന്നത്  തീരെ ക്രമമില്ലാതെയായിരുന്നു. ഇത്തരത്തില്‍ ആന്റിബയോട്ടിക്ഉപയോഗം വര്‍ദ്ധിച്ചതോടെ ആശുപത്രിയില്‍ നിന്നും ഉത്ഭവിക്കുന്ന അണുബാധകള്‍ കൂടുതലായും  ആന്റിബയോട്ടിക്കുകള്‍ക്കെതിരായ പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ മൂലമാകാന്‍ തുടങ്ങി. പക്ഷിമൃഗാദികളില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ തങ്ങളുടെ മൃഗങ്ങളുടെ മരണം തടയുന്നതിന്  ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു(null)്. ചില രാജ്യങ്ങളില്‍ ആരോഗ്യമുള്ള മൃഗങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനാണ് ഇവ ഉപയോഗിക്കുന്നത്.

 

ഇന്ന്, ആന്റിബയോട്ടിക്കുകളിലൂടെയുള്ള രോഗനിവാരണം  വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറവാണ്. ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ വര്‍ദ്ധനവ്, അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളിലെ മാറ്റങ്ങള്‍, ബാക്ടീരിയ അണുബാധകളെ കത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യയുടെ പുരോഗതി എന്നിവയാണ്  ഇതിനുള്ള കാരണങ്ങള്‍. 


പ്രധാന ശസ്ത്രക്രിയയ്ക്ക് മുമ്പ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പ്രൊഫഷണല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ഇപ്പോഴും ശുപാര്‍ശ ചെയ്യുന്നു(null)െങ്കിലും, ശസ്ത്രക്രിയയ്ക്ക് മുമ്പ് ആന്റിബയോട്ടിക്കുകളുടെ ഒരു ഡോസ് കൊടുക്കാന്‍മാത്രമേ അവര്‍ നിര്‍ദ്ദേശിക്കുന്നുള്ളൂ. കൂടാതെ, അണുബാധ തടയുന്നതിനായി ശസ്ത്രക്രിയയ്ക്കുശേഷം  ആന്റിബയോട്ടിക്കുകളുടെ കോഴ്സ് നീട്ടുന്നതിനെതിരെ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിട്ടുമു. അതുപോലെ രോഗിക്ക് പ്രോസ്റ്റെറ്റിക് ഹാര്‍ട്ട് വാല്‍വുകളോ റുമാറ്റിക് ഹൃദ്രോഗമോ ഇല്ലെങ്കില്‍ആന്റിബയോട്ടിക്കുകളിലൂടെയുള്ള രോഗനിവാരണം ഡെന്റല്‍ നടപടി ക്രമങ്ങള്‍ക്ക് മുന്‍പും ശുപാര്‍ശ ചെയ്യുന്നില്ല. 


2017 ല്‍ ലോകാരോഗ്യ സംഘടന ഭക്ഷേ്യാല്പാദന മൃഗങ്ങളില്‍ വൈദ്യ ശാസ്ത്രപരമായി പ്രധാനപ്പെട്ട എല്ലാആന്റിബയോട്ടിക്കുകളുടെയും ഉപയോഗം കുറയ്ക്കുവാന്‍ ശുപാര്‍ശ ചെയ്തു. അതുപോലെ പക്ഷിമൃഗാദികളില്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഉചിതമായ രോഗനിര്‍ണ്ണയമില്ലാതെ ചികിത്സിക്കുന്നതിനും  ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി നിയന്ത്രിക്കുവാനും ശുപാര്‍ശ ചെയ്തിട്ടു.


ഒരേ കൂട്ടത്തിലോ, കന്നുകാലികളിലോ, മത്സ്യത്തിലോ രോഗബാധിതമായ പക്ഷിമൃഗാദികളെ ക(null)െത്തിയതിനുശേഷംമാത്രം, ആരോഗ്യമുള്ള പക്ഷിമൃഗാദികളില്‍ രോഗം തടയുവാന്‍ ആന്റിബയോട്ടിക്കുകള്‍ ലഭിക്കണം.. 


വളര്‍ച്ച പ്രോത്സാഹിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ നിര്‍ത്തലാക്കാനുള്ള പ്രചാരണത്തെ ചിലരാജ്യങ്ങളില്‍ കര്‍ഷകര്‍ ആന്റിബയോട്ടിക് രോഗനിവാരണം വഴി വിള വര്‍ദ്ധിക്കപ്പെടുന്നു എന്ന കാരണം ചൂക്കാട്ടി ചെറുക്കാന്‍ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇത്തരം ശ്രമങ്ങള്‍ പക്ഷിമൃഗാദികളുടെ പരിപാലനത്തില്‍ ഉപയോഗിക്കുന്ന മൊത്തം ആന്റിബയോട്ടിക്കുകളുടെ അളവ് അതേപടി തുടരാനോ വര്‍ദ്ധിപ്പിക്കുവാനോ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ രോഗനിര്‍ണയം നടത്താതെ ആന്റിബയോട്ടിക്കുകളിലൂടെയുള്ള രോഗനിവാരണംനിയന്ത്രിക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ പാലിക്കേ(null)ത് നിര്‍ണായകമാണ്. 


മെച്ചപ്പെട്ട ശുചിത്വരീതികള്‍ പ്രതിരോധ കുത്തിവെയ്പ്പുകളുടെ കൂടുതലായുള്ള ഉപയോഗപ്പെടുത്തല്‍, പക്ഷിമൃഗാദികളുടെ താമസസ്ഥലരീതികളുടെ  മെച്ചപ്പെടുത്തല്‍ എന്നിവ മൃഗങ്ങളില്‍ രോഗങ്ങള്‍ തടയുവാനും, അതുപോലെ തന്നെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുവാനും സഹായിക്കുന്നു. 

 

References

1 Westerman, E. L. (1984). Antibiotic prophylaxis in surgery: Historical background, rationa1e, and relationship to prospective payment. American Journal of Infection Control,12(6), 339-343. doi:10.1016/0196-6553(84)90007-5

2 WHO. (2018). Global guidelines for the prevention of surgical site infection, second edition (2nd ed.). Geneva, Switzerland: World Health Organization. ISBN 978 92 4 155047 5

3 WHO. (2017, November 7). Stop using antibiotics in healthy animals to preserve their effectiveness. Retrieved from https://www.who.int/news-room/detail/07-11-2017-stop-using-antibiotics-in-healthy-animals-to-prevent-the-spread-of-antibiotic-resistance

4 Mevius, D., & Heederik, D. (2014). Reduction of antibiotic use in animals “let’s go Dutch”. Journal Für Verbraucherschutz Und Lebensmittelsicherheit,9(2), 177-181. doi:10.1007/s00003-014-0874-z

Related words.
Word of the month
New word